കോയമ്പത്തൂർ : നഗരത്തിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ഔദ്യോഗികജീവിതത്തിനുശേഷം വിശ്രമമന്ദിരത്തിൽ കഴിയുന്ന ‘സീനിയർ സിറ്റിസൺ’ വിഭാഗത്തിൽപ്പെടുന്നവർക്കെല്ലാം വാക്സിനേഷനിൽ പങ്കെടുക്കാം.

കളക്ടർ ജി.എസ്‌. സമീരൻ വിളിച്ചുചേർത്ത യോഗത്തിലാണ്‌ തീരുമാനം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ്‌ ക്യാമ്പ്‌ നടക്കുക. സീനിയർ സിറ്റിസൺസിന്‌ വാക്സിനേഷന്‌ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ 9487570159 വാട്‌സ്‌ആപ്പ്‌ നമ്പറിൽ ബന്ധപ്പെടാമെന്ന്‌ കളക്ടറോഫീസിൽനിന്ന്‌ അറിയിച്ചു.

വൈദ്യുതി മുടങ്ങും

കോയമ്പത്തൂർ : സെങ്കാതുറൈ സബ് സ്റ്റേഷനിൽ പണി നടക്കുന്നതിനാൽ കുമാരപാളയം വൈദ്യുതി ഫീഡറിൽ ബുധനാഴ്ചരാവിലെ 11 മണി മുതൽ നാലുവരെ വൈദ്യുതി മുടങ്ങും. ഭാരതി നഗർ, ഏറോ നഗർ എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.