കുമരനല്ലൂർ : കുമരനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന ഹൈടെക് സ്കൂൾക്കെട്ടിട സമുച്ചയത്തിന് 'മഹാകവി അക്കിത്തംസ്മാരക സൗധം' എന്ന് നാമകരണം ചെയ്യുമെന്ന് വി.ടി. ബൽറാം എം.എൽ.എ. ആസ്തിവികസന ഫണ്ടുപയോഗിച്ച് 2.40 കോടി രൂപ ചെലവിൽ കുമരനല്ലൂർ ഹൈസ്കൂളിൽ നിർമിക്കുന്ന കെട്ടിടമായിരിക്കും അക്കിത്തം സ്മാരക സൗധമാക്കുക. കുമരനല്ലൂരിൽ കപ്പൂർപഞ്ചായത്ത് യു.ഡി.എഫ്. ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.