നെന്മാറ : വർഷങ്ങളായി ചണ്ടി നിറഞ്ഞു കിടന്ന പൊട്ടക്കുളം ബി.ജെ.പി പ്രവർത്തകർ നന്നാക്കി. ചെന്നക്കാലായ് വടക്കേകാട്ടിലെ കുളമാണ് ശുചീകരിച്ചത്. ഇരുപത് പേരാണ് സന്നദ്ധ പ്രവർത്തനത്തിലേർപ്പെട്ടത്.

ചണ്ടിയും കുളത്തിനരികിൽ കെട്ടിക്കിടന്ന ചളിയും മാറ്റി. കൽപ്പടവുകൾ വൃത്തിയാക്കി. കുളത്തിന് ചുറ്റുമുണ്ടായിരുന്ന പൊന്തക്കാടുകൾ വെട്ടിമാറ്റി. നെന്മാറ ഗ്രാമപ്പഞ്ചായത്തംഗം പി. സുഭജ,വി.സുജി,കെ.ഷിബു, ബി.മുരളി,സതീഷ്,സ്മിതോഷ്, മണികണ്ഠൻ,വി.സുശീലൻ എന്നിവർ നേതൃത്വം നൽകി.