പാലക്കാട് : പാലാ ബിഷപ്പിന്റെ വിവാദ പരാമർശം പിൻവലിക്കണമെന്ന് റാവുത്തർ ഫെഡറേഷൻ പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വടവന്നൂരിൽ സംസ്ഥാന പ്രസിഡന്റ് അലാവുദ്ദീൻ അടൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. കാജാഹുസൈൻ നെന്മാറ അധ്യക്ഷനായി. ചുനക്കര ഹനീഫ മുഖ്യപ്രഭാഷണം നടത്തി. അലി അക്ബർ പട്ടാമ്പി, കെ.എസ്. മുഹമ്മദ് ഷെറീഫ്, കബീർഹാജി, സെയ്തലവിക്കോയ, പി.എച്ച്. താഹ, മഹമ്മദ്അനീഫ, വി.കെ. അബ്ദുൾറഹ്മാൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.