മണ്ണൂർ : കേരള ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മണ്ണൂരിൽ സി.പി.ഐ. പന്തംകൊളുത്തിപ്രകടനം നടത്തി. സി.പി.ഐ. മണ്ണൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എം. ജയകൃഷ്ണൻ അധ്യക്ഷനായി. കെ.വി. ബാബു, പിഞ്ചു, പ്രഭാകരൻ എന്നിവർ സംസാരിച്ചു.