ഓങ്ങല്ലൂരിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ ബഹുജനക്കൂട്ടായ്മ സി.പി.എം. പട്ടാമ്പി ഏരിയാ സെക്രട്ടറി എൻ.പി. വിനയകുമാർ ഉദ്ഘാടനംചെയ്യുന്നു
ഓങ്ങല്ലൂർ : കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഓങ്ങല്ലൂരിൽ ബഹുജനക്കൂട്ടായ്മ നടത്തി. സി.പി.എം. പട്ടാമ്പി ഏരിയാ സെക്രട്ടറി എൻ.പി. വിനയകുമാർ ഉദ്ഘാടനംചെയ്തു. കോടിയിൽ രാമകൃഷ്ണൻ, ടി.വി. ഗിരീഷ്, എം.ആർ. ജയശങ്കർ, ഉണ്ണിക്കൃഷ്ണൻ, പി. നാരായണൻ, രിഫായിൻ തുടങ്ങിയവർ സംസാരിച്ചു.