നാഗലശ്ശേരി : ജനസംഘത്തിന്റെ സ്ഥാപകനേതാവായ ദീനദയാൽ ഉപാധ്യായയുടെ 105-ാം സ്മൃതിദിനം നാഗലശ്ശേരി ബി.ജെ.പി. മണ്ഡലം കമ്മിറ്റി ആചരിച്ചു. പെരിങ്ങോട് വട്ടപ്പറമ്പിൽ ചേർന്ന അനുസ്മരണയോഗം വാർഡ് മെമ്പർ ഷീബമോഹൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. തൃത്താല നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ദാസൻ കടവാരത്ത്, അരുൺ, ഗിരീഷ്, അനന്തു, അർജുൻ എന്നിവർ സംസാരിച്ചു.