തൃത്താല : തൃത്താല ഡോ. കെ.ബി.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ഫോൺ ലൈബ്രറി ആരംഭിച്ചു. ഓൺലൈൻ പഠനാവശ്യങ്ങൾക്കായി ഇവിടെനിന്ന്‌ ഇനിമുതൽ വിദ്യാർഥികൾക്ക് ഫോണുകളെടുത്ത് ഉപയോഗിക്കാം. നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ശ്രീനിവാസൻ അധ്യക്ഷനായി. ഒ. ബിന്ദു, കെ.വി.എ. ഫൈസൽ, സുജിത, കെ.പി. മുഹമ്മദാലി, പി. സുദീപ്, എം. പ്രശാന്ത്, ഷിഹാബ്, ബാലസുബ്രഹ്മണ്യൻ, കെ.ജി. സുഷമ തുടങ്ങിയവർ സംസാരിച്ചു.