നെല്ലിയാമ്പതി : കോവിഡ് പ്രതിരോധപരിപാടിയുടെ ഭാഗമായി അതിഥിത്തൊഴിലാളികൾക്ക് ആരോഗ്യക്യാമ്പ് നടത്തി. തമിഴ്‌നാട് കൊല്ലിമലയിൽനിന്നെത്തിയ തൊഴിലാളികൾക്കാണ് ബ്രൂക്ക്‌ലാൻഡ് എസ്റ്റേറ്റിൽ ക്യാമ്പ് നടത്തിയത്. മെഡിക്കൽ ഓഫീസർ ആന്റണി പ്രസ്റ്റിൻ ക്യാമ്പിലെത്തിയവരെ പരിശോധിച്ചു. ജെ. ആരോഗ്യം ജയ്‌സൺ, അഫ്‌സൽ, സീതാലക്ഷ്മി, സജീവൻ, മുനിസ്വാമി എന്നിവർ നേതൃത്വം നൽകി.