വിളയൂർ : പഞ്ചായത്തിലെ മൂച്ചിക്കൂട്ട് പറമ്പിൽ പുലരി ചാരിറ്റബിൾ ട്രസ്റ്റ്, മുഹമ്മദ് മുഹസിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മുജീബ് കരുവാൻകുഴി വാർഡിൽ നടപ്പാക്കുന്ന വിഷൻ-15 പദ്ധതിയുടെ ഭാഗമായി കൂടിയാണ് പുലരിക്ക് തുടക്കം കുറിച്ചത്. ട്രസ്റ്റ് ചെയർമാൻ അബ്ദുള്ള പാലോളി അധ്യക്ഷനായി.പ്രഖിൽ പട്ടാമ്പി, ശിവശങ്കരൻ, പാലിയേറ്റീവ് നഴ്‌സ് സുനിത എന്നിവരെ ചടങ്ങിൽ ആദരിച്ചു.