വാണിയംകുളം : പുലാച്ചിത്ര സുബ്രഹ്മണ്യൻ കോവിലിലെ തൈപ്പൂയ്യോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി ഗിരീഷ് കൊടിയേറ്റം നടത്തി. കൊടിയേറ്റത്തിന്റെ ഭാഗമായി വിളക്കുപൂജയും ഉണ്ടായി. 28-നാണ് തൈപ്പൂയ്യാഘോഷം നടക്കുക.
ഷൊർണൂർ : കണയം കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. മേൽശാന്തി കോമടത്തില്ലത്ത് കേശവശർമ്മ കൊടിയേറ്റി. ഫെബ്രുവരി 11ന് കാളവേലയും 12ന് പൂരവും നടക്കും. കൊടിയേറ്റം മുതൽ പൂരം വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ തോൽപ്പാവക്കൂത്തും അരങ്ങേറും.