കടമ്പഴിപ്പുറം : ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക സ്മരണയ്ക്കായി സ്‌കൂൾമുറ്റത്ത് പൂർണകായപ്രതിമ ഒരുക്കിയിരിക്കയാണ് അഴിയന്നൂർ എ.യു.പി. സ്‌കൂൾ അധികൃതർ. റിപ്പബ്ലിക് ദിനത്തിൽ കടമ്പഴിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ശാസ്തകുമാർ ശിൽപ്പസമർപ്പണം നിർവഹിക്കും.
സ്‌കൂളിന്റെ മുൻവശത്തെ പടിക്കെട്ടിന് സമീപത്ത് അഞ്ചരയടി ഉയരത്തിൽ കോൺക്രീറ്റുകെണ്ട് നിർമിച്ച പ്രതിമക്ക് 200 കിലോഗ്രാം ഭാരമുണ്ടെന്നും രണ്ടുമാസത്തോളമെടുത്താണ് ശിൽപ്പം പൂർത്തീകരിച്ചതെന്ന് ശിൽപ്പി കൃഷ്ണകുമാർ പറഞ്ഞു. കരിപ്പാലിവീട്ടിൽ കൃഷ്ണകുമാറാണ് ശിൽപ്പി.
സ്‌കൂളധികൃതരും ജീവനക്കാരും പൂർവവിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് ഇതിന് ചെലവായ തുക സ്വരൂപിച്ചിടുള്ളത്. ഒരുലക്ഷംരൂപയാണ് ചെലവ്. 1908-ൽ ചിണ്ടേക്കാട് കുഞ്ചുണ്ണി ഗുപ്തനാണ് സ്‌കൂൾ സ്ഥാപിച്ചത്.