ശ്രീകൃഷ്ണപുരം : സി.പി.എം. പൂക്കോട്ടുകാവ് ലോക്കൽ സമ്മേളനം ജില്ലാകമ്മിറ്റി അംഗം കെ. പ്രേംകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ. ശ്രീധരൻ, എം. മോഹനൻ, പി. അരവിന്ദാക്ഷൻ, കെ. രാമകൃഷ്ണൻ, കെ. ജയദേവൻ എന്നിവർ സംസാരിച്ചു. കെ. അശോക് കുമാറിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ശ്രീകൃഷ്ണപുരം: സി.പി.എം. ശ്രീകൃഷ്ണപുരം ലോക്കൽ സമ്മേളനം വലമ്പിലിമംഗലം എൽ.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാകമ്മിറ്റി അംഗം എൻ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.എസ്. സലീഖ, കെ. പ്രേംകുമാർ എം.എൽ.എ., ഏരിയ കമ്മിറ്റി അംഗങ്ങളായ എം. മോഹനൻ, കെ. ശ്രീധരൻ, പി. അരവിന്ദാക്ഷൻ, കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.എസ്. മധു സെക്രട്ടറിയായി 14 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.