ശ്രീകൃഷ്ണപുരം : കല്ലുവഴി എ.യു.പി. സ്കൂൾ മേയ്ക്കാംകാവ് കിഴക്കൻ വേലക്കമ്മിറ്റി ശുചീകരിച്ചു. സെക്രട്ടറി സി. റിജേഷ്, വി. സജേഷ്, ടി. മുരളീധരൻ, കല്ലുവഴി പ്രകാശൻ, സി.പി. ശ്രീജിത്ത്, സി.പി. രാജഗോപാലൻ, വി. ഹരിദാസൻ, അനീഷ്, എം. പ്രവീൺ എന്നിവർ നേതൃത്വം നൽകി.

കല്ലടിക്കോട്: ഗവ. മാപ്പിള എൽ.പി. സ്കൂളിൽ തൊഴിലുറപ്പ് തൊഴിലാളികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ശുചീകരണം നടത്തി. പരിപാടിയുടെ ഉദ്‌ഘാടനം കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ. കോമളകുമാരി നിർവഹിച്ചു. വാർഡ് അംഗം കെ.കെ. ചന്ദ്രൻ അധ്യക്ഷനായി. എം. ചന്ദ്രൻ, കെ.കെ. രാജൻ, പ്രധാനാധ്യാപിക എ.ഡി. ബിജി, പി.ടി.എ. പ്രസിഡന്റ് ഇസ്മായിൽ എന്നിവർ സംസാരിച്ചു.

കടമ്പഴിപ്പുറം: വേട്ടേക്കര എൽ.പി. സ്കൂൾ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ച് പെയിന്റിങ് നടത്തി. സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം സുരേഷ്, ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് സൂരജ്, രാഗേഷ്, ഗ്രാമപ്പഞ്ചായത്തംഗം സി. നാരായണൻകുട്ടി, ഹരീഷ്, ബാലു, അജു, ധനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.