പാലക്കാട് : ദേശീയ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കായികതാരങ്ങൾക്ക് അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേസ്‌റ്റേഷനിൽ സ്വീകരണം നൽകി.

ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ വാട്ടർപോളോയിൽ സ്വർണവും ആൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കലവും കേരള ടീം നേടിയിരുന്നു. സ്വീകരണത്തിന് ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് കെ. രമാധരൻ, സെക്രട്ടറി വി. പ്രശാന്ത്, അക്വാറ്റിക് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. തുളസീദാസ്, സി. സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.