ചെത്തല്ലൂർ : പൂവത്താണിയിലെ ഹോട്ടലിൽ മൊബൈൽ മോഷണം. തൂത ബിടാത്തിൽ ചീരൻകുഴി വീട്ടിൽ ഉമ്മറിന്റെ ഹോട്ടലിൽ നിന്നാണ് മൊബൈൽ മോഷണം പോയത്. ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് മോഷണം നടന്നത്.

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന യുവാവ് ഭക്ഷണം കഴിച്ച് പണം നൽകിയതിന് ശേഷം മേശപ്പുറത്തിരിക്കുന്ന മൊബൈലെടുത്ത് പോക്കറ്റിൽ ഇടുന്നതിന്റെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.

മൊബൈൽ കാണാതെ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. പോലീസിൽ പരാതി നൽകി.