ശ്രീകൃഷ്ണപുരം : ജില്ലാപഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സി.പി.എം. ഡിവിഷൻ കമ്മിറ്റി ഓഫീസ് സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം ഗിരിജാ സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. എൻ. ഹരിദാസൻ, കെ.എസ്. സലീഖ, എൽ.ഡി.എഫ്. സ്ഥാനാർഥി കെ. ശ്രീധരൻ, പി. അരവിന്ദാക്ഷൻ, കെ.എസ്. മധു, എം.സി. വാസുദേവൻ, പി. മൊയ്തീൻകുട്ടി, കെ.ടി. രാമചന്ദ്രൻ, സുനിതജോസഫ് എന്നിവർ സംസാരിച്ചു.