കോങ്ങാട് : പാലക്കാട് ജില്ലയിൽ ആദ്യമായി കോവിഡ് വാക്സിനേഷൻ നൂറുശതമാനം പൂർത്തീകരിച്ച കോങ്ങാട് പഞ്ചായത്തിന് ആരോഗ്യവകുപ്പിന്റെ അനുമോദനം. കോങ്ങാട് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി. റീത്ത സാക്ഷ്യപത്രവും ഉപഹാരവും കൈമാറി.

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. സേതുമാധവൻ, കോങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ടി. അജിത്, മെഡിക്കൽ ഓഫീസർ എം.ആർ. ലീനാകുമാരി എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. കോങ്ങാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. ശശിധരൻ, ഹെൽത്ത് ഇൻസ്പെക്ടർ സിസിമോൻ തോമസ്, പഞ്ചായത്ത് മെമ്പർമാർ, നഴ്സുമാർ, ആശാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.