പാലക്കാട് : ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ 2017-‘18, 2018-‘19 വർഷങ്ങളിൽ ദേശീയ, അന്തർദേശീയ തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കായികതാരങ്ങൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. ജില്ലയിൽനിന്ന്‌ മെഡൽ നേടിയ താരങ്ങൾ പേര്, കായിക ഇനം, കായിക നേട്ടം, ബാങ്ക് പാസ് ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ്, ക്യാൻസൽ ചെയ്ത ചെക്ക് ലീഫ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസ്സൽ സർട്ടിഫിക്കറ്റ് എന്നിവയുമായി 27-ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ പരിശോധനയ്ക്ക് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0491 2505100, 9497145438, 7034123438.