പെരുവെമ്പ് : അപ്പളത്ത് കെ.എസ്.ആർ.ടി.സി. ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.

മുണ്ടൂർ ഒമ്പതാംമൈൽ സ്വദേശികളായ ഇബ്രാഹിം (56), ഷാഹുൽ ഹമീദ് (57), ഷാഹുൽഹമീദിന്റെ ഭാര്യ കമറുലീല (45) എന്നിവർക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ഷാഹുൽഹമീദിന്റെ പെരുവെമ്പിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഇബ്രാഹിമിന് കാലിന് ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽകോളേജിൽ ചികിത്സയിലാണ്.

കമറുലീലയുടെ കാലിന്റെ എല്ലിന് ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് പാലക്കാട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുനഗരം പോലീസ് സ്ഥലത്തെത്തി.