കോയമ്പത്തൂർ : വിവാദമായ കോടനാട് കേസിൽ പുനരന്വേഷണസംഘം അറസ്റ്റുചെയ്ത സേലം ധനപാലിന്റെ ഡ്രൈവറെയും ചോദ്യംചെയ്തു. സേലം സ്വദേശി കാവകുമാറിനെയാണ് കോയമ്പത്തൂർ പോലീസ് റിക്രൂട്ട്മെന്റ് സ്കൂളിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. കോടനാട് സംഭവസമയത്ത് ധനപാലിന്റെ സഹോദരനും ഒന്നാംപ്രതിയുമായ കനകരാജ് വാഹനാപകടത്തിൽ മരിച്ചസമയത്ത് ഡ്രൈവറായിരുന്നു ഇയാൾ.