കൊഴിഞ്ഞാമ്പാറ : ഡിസംബർ 10-ന് നടക്കുന്ന തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ പ്രചാരണഭാഗമായുള്ള എൽ.ഡി.എഫ്. പഞ്ചായത്ത് കൺവെൻഷനുകൾ നടന്നു. കൊഴിഞ്ഞാമ്പാറയിൽ നടന്ന കൺവെൻഷൻ ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ടി. മയിൽസ്വാമി അധ്യക്ഷനായി. പി. ബാലചന്ദ്രൻ, എസ്. രാജൻ, കെ. ചെന്താമര, ശാന്തകുമാരൻ, സെയ്തുമുഹമ്മദ് എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ്. നല്ലേപ്പിള്ളി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറി അഡ്വ. വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. വി. ഹക്കിം അധ്യക്ഷനായി. ജനതാദൾ (എസ്) നിയോജകമണ്ഡലം സെക്രട്ടറി എ. രാമചന്ദ്രൻ, സി.പി.എം. നല്ലേപ്പിള്ളി 2 സെക്രട്ടറി ഷിബു, തിരഞ്ഞെടുപ്പുകമ്മിറ്റി കൺവീനർ പി. ശാർങ്‌ധരൻ, നല്ലേപ്പിള്ളി സഹകരണബാങ്ക് പ്രസിഡന്റ് ഡി. ജയപാലൻ എന്നിവർ സംസാരിച്ചു.
നല്ലേപ്പിള്ളി എൽ.ഡി.എഫ്. കൺവെൻഷനിൽ ഘടകകക്ഷിയായ സി.പി.ഐ. പങ്കെടുത്തില്ല. നല്ലേപ്പിള്ളി പഞ്ചായത്തിൽ ഒരുവാർഡിലും ബ്ലോക്ക് പഞ്ചായത്ത് നാട്ടുകൽ ഡിവിഷനിലും ഇടതുപക്ഷമുന്നണി സ്ഥാനാർഥികൾക്കെതിരേ സി.പി.ഐ. സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.