പാലക്കാട് : കേരള സർക്കാർ സ്ഥാപനമായ അനർട്ടിന്റെ നേതൃത്വത്തിൽ ഊർജ്ജ ഉപകരണങ്ങൾക്കായി ഒലവക്കോട് സായ് ആശുപത്രി ജങ്ഷനിൽ ഊർജ്ജമിത്ര സേവനകേന്ദ്രം പ്രവർത്തിക്കുന്നു. സോളാർ പവർ പ്ലാന്റ്, വാട്ടർ ഹീറ്റർ, ഇൻവർട്ടർ, സോളാർ സ്ട്രീറ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും കേന്ദ്രവുമായി ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.