പാലക്കാട് : ആരോഗ്യവകുപ്പിനും പോലീസിനുമൊപ്പംനിന്ന് കോവിഡിനെതിരേ പോരാടുന്ന പഞ്ചായത്ത് ജീവനക്കാർക്ക് മുൻഗണന നൽകി പ്രതിരോധ വാക്‌സിൻ നൽകണമെന്ന് കെ.പി.ഇ.ഒ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ബി. ശ്രീകുമാർ യോഗം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. കരുണാകരൻ അധ്യക്ഷതവഹിച്ചു. ജയകൃഷ്ണൻ സി., മധു. എസ്, രമേഷ് കുമാർ. എം, മോഹൻദാസ് ഗാന്ധി, സി. ലളിത, ഷീബ, രാജേശ്വരി, അനീഷ് കുമാർ, പി.വി. സഹദേവൻ എന്നിവർ പ്രസംഗിച്ചു.