ഷൊർണൂർ : ഐ.പി.ടി. ആൻഡ്‌ ജി.പി.ടി. കോളേജിൽ 28-കേരള എൻ.സി.സി. ബറ്റാലിയന്റെ നേതൃത്വത്തിൽ നടത്തിയ ത്രിദിന എൻ.സി.സി. ക്യാമ്പ് അവസാനിച്ചു. മൂന്നുദിവസം നീണ്ടുനിന്ന പരിശീലനമാണ് സമാപിച്ചത്. സായുധസേനയിലെ തൊഴിലവസരങ്ങളും, സായുധ സേനയിൽ ചേരാനുള്ള മാർഗനിർദ്ദേശങ്ങളും പരിശീലനഭാഗമായി.

ബറ്റാലിയൻ കമാൻഡിങ്‌ ഓഫീസർ കേണൽ യു.ബി. ഗുരുങ് ഉദ്ഘാടനംചെയ്തു. എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ഷറഫുദ്ദീൻ, ലെഫ്റ്റനന്റ് ഭഗവാൻദാസ്, സുബേദാർ മേജർ മഹേന്ദ്രസിങ്, ട്രെയ്‌നിങ്‌ ജെ.സി.ഒ. സുബേദാർ അജയ്‌കുമാർ, സുബേദാർ ബാല ചിന്നയ്യ, സുബേദാർ ദേവേന്ദ്ര സിങ്‌, ഹവിൽദാർമാരായ ഗോവിന്ദ് സിങ്, രാജേന്ദർ സിങ്, ഗിരീഷ്, ധർമേന്ദ്ര സിങ് എന്നിവർ പരിശീലനംനൽകി. ഐ.പി.ടി ആൻഡ്‌ ജി.പി.ടി. കോളേജിലെ കേഡറ്റുകൾക്കു പുറമെ എടപ്പലം ഹയർ സെക്കൻഡറി സ്‌കൂളിലെ കേഡറ്റുകളടക്കം 120 പേർ ക്യാമ്പിൽ പങ്കെടുത്തു.