ലക്കിടി : പാമ്പാടി നാഗരാജക്ഷേത്രത്തിലെ പ്രതിമാസ ആയില്യപൂജ വെള്ളിയാഴ്ച നടക്കും. മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വെള്ളരിയിടൽ, നൂറുംപാലുമൂട്ടൽ എന്നിവയ്ക്കുശേഷം സോപാനസംഗീതത്തോടെ ആയില്യപൂജ നടക്കും. വൈകീട്ട് സഹസ്രനാമജപം, വിശേഷാൽപൂജകൾ എന്നിവയോടെ പരിപാടി സമാപിക്കും.