കോയമ്പത്തൂർ : യൂറോപ്യൻ യൂണിയന്റെ മനുഷ്യ മസ്തിഷ്ക പഠനത്തിൽ പങ്കാളിയാവുന്ന ആദ്യ ഭാരത യൂണിവേഴ്‌സിറ്റിയെന്ന അംഗീകാരം കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠം നേടി.

മനുഷ്യ മസ്തിഷ്ക പ്രവർത്തനത്തിൽ പഠനം നടത്തുന്ന 143 ഇൻസ്റ്റിറ്റ്യൂട്ടുകൾ യൂറോപ്യൻ യൂണിയനിൽ പ്രവർത്തിക്കുന്നുണ്ട്‌. മസ്തിഷ്കരോഗ ചികിത്സയ്ക്ക്‌ മാർഗങ്ങൾ കണ്ടെത്തുകയാണ്‌ ഇൻസ്റ്റിറ്റ്യൂട്ടുകൾ.

അമൃതയും സ്വിറ്റ്‌സർലാൻഡിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയും തമ്മിൽ പ്രവർത്തന ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇറ്റലിയിലെ പാവിയ യൂണിവേഴ്‌സിറ്റിയും ഫ്രാൻസിലെ ആക്സിമാർസിലിൻ യൂണിവേഴ്‌സിറ്റിയുമായാണ്‌ ധാരണയെന്ന്‌ അമൃത വിശ്വവിദ്യാപീഠം വൈസ്‌ ചാൻസലർ വെങ്കിട്‌ രങ്കൻ പറഞ്ഞു. ന്യൂറോ സയൻസിലെ പുതിയ ഗവേഷണത്തിന്‌ വിശ്വവിദ്യാപീഠം അമൃത മൈൻഡ്‌ ബ്രെയിൻ കേന്ദ്രം കേരളത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.