പട്ടാമ്പി: പുതിയ സർക്കാരിന്റെ നൂറുദിന കർമപരിപാടികൾ പട്ടാമ്പിക്ക്

വികസനത്തുടർച്ചയുടേതായിരുന്നു. കഴിഞ്ഞ അഞ്ചുവർഷക്കാലത്ത് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ തുടങ്ങിവെച്ച വിവിധ വികസനപദ്ധതികളുടെ തുടർച്ചയാണ് നൂറുദിനങ്ങളിൽ കൂടുതലും ഉണ്ടായത്. 110 കെ.വി. സബ് സ്റ്റേഷൻ ഉദ്ഘാടനം, റവന്യൂ ടവറിന് ഭരണാനുമതി, സമഗ്ര കുടിവെള്ളപദ്ധതികളുടെ തുടർച്ച, സ്‌കൂൾക്കെട്ടിടങ്ങൾ, കുളങ്ങളുടെ നവീകരണം, വാതിൽപ്പടിസേവനം തുടങ്ങി വികസനക്കുതിപ്പിന്റെ നാളുകളാണ് കടന്നുപോകുന്നത്. മണ്ഡലംനേരിടുന്ന പ്രശ്‌നങ്ങൾക്കൊക്കെയും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾക്കുള്ള ശ്രമങ്ങളാണ് എം.എൽ.എ. നടത്തുന്നത്. സമഗ്ര കുടിവെള്ളപദ്ധതികൾ തയ്യാറാക്കുമ്പോൾ 10 വർഷങ്ങൾക്കപ്പുറമുള്ള ആവശ്യവും കണക്കിലെടുത്താണ് ആസൂത്രണംചെയ്യുന്നത്. എം.എൽ.എ. പദവിയുടെ രണ്ടാംഘട്ടത്തിലും മുഹമ്മദ് മുഹ്‌സിന്റെ വികസന കാഴ്ചപ്പാടുകളിൽ ഏറെ പ്രതീക്ഷയിലാണ് പട്ടാമ്പിക്കാർ...

കർമപഥങ്ങളിൽനിന്ന്.... 1. പട്ടാമ്പി കെ.എസ്.ഇ.ബി. 110 കെ.വി സബ്‌സ്റ്റേഷൻ പണി പൂർത്തികരിച്ച് ഉദ്ഘാടനം ചെയ്തു.

2. മിനി വൈദ്യതിഭവൻ പ്രവൃത്തി ഉദ്ഘാടനംനടത്തി. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

3. റവന്യൂടവർ ഭരണാനുമതി ലഭിച്ചു. മറ്റ്‌ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.

4. കൊപ്പം ടൗൺ നവീകരണപ്രവൃത്തി പുരോഗമിക്കുന്നു.

5. തിരുവേഗപ്പുറ പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തി പൂർത്തിയായി.

6. എം.എൽ.എ. ഫണ്ടിൽ ഉൾപ്പെട്ട വിവിധ ഗ്രാമീണറോഡുകളുടെ നിർമാണങ്ങൾ പൂർത്തിയായി.

7. പട്ടാമ്പി നഗരസഭയിലെ കണ്ടൻതോട് പാലത്തിന്റെ പണി പൂർത്തികരിച്ച് ഉദ്ഘാടനം നിർവഹിച്ചു.

8. തിരുവേഗപ്പുറ റോഡിന്റെ ഇന്റർലോക്ക് പ്രവൃത്തി പൂർത്തീകരിച്ചു.

9. പെരിക്കാട്ടുകുളം, അറക്കുളം, കാരക്കുളം, കണ്ണാടിച്ചികുളം പുനർനിർമാണ പ്രവൃത്തി പൂർത്തിയായി.

10. ആസ്തിവികസനഫണ്ടിൽ ജി.എൽ.പി. പെരുമുടിയൂർ സ്‌കൂൾക്കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി.

11. ആസ്തിവികസനഫണ്ടിൽ ചുണ്ടമ്പറ്റ ജി.ഡബ്ള്യു.എൽ.പി.എസ്. സ്‌കൂൾ ക്ലാസ് മുറികളുടെ നിർമാണം പൂർത്തിയായി.

12. തിരുവേഗപ്പുറ, മുതുതല, പരുതൂർ സമഗ്ര കുടിവെള്ളപദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു.

13. മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടത്തി.

14. തിരുവേഗപ്പുറ പഞ്ചായത്തിൽ നാറാണത്ത് തോട് വി.സി.ബി. നിർമാണം പൂർത്തിയായി. 15. കൊപ്പം വോക്കഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്‌ മൂന്നുകോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

16. ജി.എച്ച്.എസ്.എസ്. വിളയൂർ, ജി.എച്ച്.എസ്.എസ്. വാടാനാംകുറിശ്ശി, ജി.എച്ച്.എസ്.എസ്. പട്ടാമ്പി സ്‌കൂളുകളിൽ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് (എസ്.പി.സി.) ആരംഭിച്ചു.

17. ജൽജീവൻമിഷൻ പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള ശൃംഖലയുടെ വല്ലപ്പുഴ പഞ്ചായത്തുകളിൽ ഗാർഹിക കണക്ഷനുകൾ നൽകുന്നതിനുള്ള നടപടി ആരംഭിച്ചു.

18. വാതിൽപ്പടി സേവനം പട്ടാമ്പി മണ്ഡലത്തിൽ ആരംഭിച്ചു.

19. നെല്ലായ മപ്പാട്ടുകര പൊതുമരാമത്ത് പ്രവൃത്തി ആരംഭിച്ചു.

20. പട്ടയമേളയിൽ 54 പട്ടയങ്ങൾ വിതരണം ചെയ്തു.

21. ഫയർസ്റ്റേഷൻ യാഥാർഥ്യമാക്കി.

22.റവന്യൂടവർ മുനിസിപ്പൽ ടവർ ഭരണാനുമതി ലഭിച്ചു.

23.താലൂക്കാശുപത്രി കെട്ടിടനിർമാണ തടസ്സം നീക്കി.

24.സമഗ്ര കുടിവെള്ളപദ്ധതിക്ക് ഫണ്ടനുവദിച്ചു.

25.ഭാരതപ്പുഴ കൈയേറ്റം ഒഴിപ്പിച്ച് പാർക്ക് ആരംഭിക്കാൻ നടപടിയായി.

26.കേരളത്തിലെ രണ്ടാമത്തെ മെക്കനൈസ്ഡ് പാർക്കിങ്‌ കേന്ദ്രം ഉടൻ ആരംഭിക്കും.

വാഗ്‌ദാനങ്ങൾ നടപ്പാക്കും

പട്ടാമ്പിയിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ എൽ.ഡി.എഫ്. ജനങ്ങൾക്ക് ഉറപ്പുനൽകിയ പദ്ധതികളെല്ലാം നടപ്പാക്കും. പ്രകടനപത്രികയിലെ ഓരോ പദ്ധതിയും നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നടപടി പുരോഗമിക്കയാണ്.

എൻ.പി. വിനയകുമാർ (സി.പി.എം. പട്ടാമ്പി ഏരിയാ സെക്രട്ടറി).