പാലക്കാട് : പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് നേടുന്ന മികച്ച ഗവേഷണവിദ്യാർഥികളുടെ നിരയിൽ പാലക്കാട്ടുകാരനായ ആദിത്യ എ. പ്രസാദും.
ഗവേഷണത്തിൽ താത്പര്യവും മികവും തെളിയിച്ച് രാജ്യത്തെ വിരലിലെണ്ണാവുന്ന വിദ്യാർഥികൾക്കു ലഭിക്കുന്ന ഈ നേട്ടം കരസ്ഥമാക്കിയ ആദിത്യ ഇപ്പോൾ ബാംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പി.എച്ച്.ഡി. മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ്.
പാലക്കാട് വിനായക കോളനിയിലെ ‘രശ്മി’യിൽ ബിസിനസ്സുകാരനായ കെ. പ്രസാദിന്റെയും അർപ്പിതയുടെയും മകനാണ്. കൊപ്പം ലയൺസ് സ്കൂളിലും മഹാറിഷി ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂളിലുമായി പഠനം പൂർത്തിയാക്കി.
ട്രിച്ചി എൻ.ഐ.ടിയിൽനിന്ന് ഇൻസ്ട്രുമെന്റേഷൻ ആന്റ് കൺട്രോളിൽ ബി.ടെക് പാസ്സായി.
2016-ൽ കാലിഫോർണിയ സ്റ്റാൻഫഡ് സർവകലാശാലയിൽ അണ്ടർഗ്രാജ്വേറ്റ് സമ്മർ വിസിറ്റർ പ്രോഗ്രാമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്ലസ് വൺ വിദ്യാർഥിയായിരിക്കേ നാഷണൽ മാത്തമാറ്റിക്സ് ടാലന്റ് കോൺടെസ്റ്റിൽ സ്പെഷ്യൽ മെറിറ്റ് സർട്ടിഫിക്കറ്റ് നേടിയിരുന്നു. ട്രിച്ചി എൻ.ഐ.ടിയുടെ പ്രൊജക്ടുകളിലും സജീവപങ്കാളിയായിരുന്നു. ഗേറ്റ് പരീക്ഷയിൽ (ഇൻസ്ട്രുമെന്റേഷൻ) ദേശീയതലത്തിൽ 37-ാം റാങ്ക് നേടിയ ആദിത്യ ലാറ്ററൽ എൻട്രി മുഖേനയാണ് പി.എം.ആർ.എഫിന് അർഹത നേടിയത്.
ഗിറ്റ് ഹബ് ആർട്ടിക് ബോൾട്ട് പദ്ധതിയിൽ ആയിരം വർഷം വരെ സുരക്ഷിതമായി സൂക്ഷിക്കാവുന്ന കോഡുകൾ ആദിത്യയുടേതായിട്ടുണ്ട്.