തൃത്താല : തൃത്താല സേവാഭാരതിയുടെ നേതൃത്വത്തിൽ മേഴത്തൂർ സെന്ററും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കി. ചുമട്ട് തൊഴിലാളികളുടെ വിശ്രമകേന്ദ്രം, ബസ് കാത്തിരിപ്പ് കേന്ദ്രം, മേഴത്തൂരിലെ വ്യാപാര സ്ഥാപനങ്ങൾ, റേഷൻ കടയും പരിസര പ്രദേശങ്ങളും എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. സേവാഭാരതി പ്രവർത്തകരായ കെ.വി. മോഹൻദാസ്, ബോബി കോരേത്ത്, സി.കെ. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.