പാലക്കാട് : എയ്ഡഡ് കോളേജുകളിൽ നിന്നും വിരമിച്ച അധ്യാപകരുടെ സംസസ്ഥാന കൂട്ടായ്മയായ സാന്ത്വത്തിന്റെ ആറാം വാർഷിക പൊതുയോഗം നടത്തി. എം.ജി. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായി. സമഗ്ര കാഴ്ചപ്പാടില്ലാത്ത കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസനയം ഗ്രാമീണ മേഖലയിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയും തകർക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. എ.കെ.പി.സി.ടി.എ. പ്രസിഡന്റ് ജോജി അലക്സ്‌, ജനറൽ സെക്രട്ടറി സി. പത്മനാഭൻ, സാന്ത്വനം ജനറൽ സെക്രട്ടറി എ. പ്രതാപചന്ദ്രൻ നായർ, എസ്. ഗീത, പി. മമ്മദ് എന്നിവർ സംസാരിച്ചു.

സംസ്ഥാന ഭാരവാഹികളായി പി. മമ്മദ് (പ്രസി.), കെ. ശശിധരൻ, ആർ.ബി. രാജലക്ഷ്മി (വൈ.പ്രസി.), എ. പ്രതാപചന്ദ്രൻ നായർ (ജന.സെക്ര.), ടി.എൻ. മനോഹരൻ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.