മണ്ണാർക്കാട് : എല്ലാ അധ്യാപക നിയമനങ്ങൾക്കും അംഗീകാരം നൽകണമെന്നും പ്രൈമറി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപക ഒഴിവുകൾ നികത്തണമെന്നും കെ.പി.എസ്. ടി.എ. കോട്ടോപ്പാടം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സി.പി. ഉമ്മർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ ജാസ്മിൻ കബീർ, ഉപജില്ലാ സെക്രട്ടറി യു.കെ. ബഷീർ, ജില്ലാ കൗൺസിലർ നൗഫൽ താളിയിൽ, ബിന്ദു പി. ജോസഫ്, പി. മനോജ്, സി. മിഷ എന്നിവർ സംസാരിച്ചു.