അലനല്ലൂർ : എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് അനുവദിച്ച സ്കൂൾ ബസ്സിന്റെ ഉദ്‌ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി. നിർവഹിച്ചു. അലനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയായി. എം.പി. ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയാണ് ബസ്സിനായി അനുവദിച്ചത്. എസ്.പി.സി. യൂണിറ്റ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണോദ്‌ഘാടനവും ചടങ്ങിൽ നടന്നു. സ്കൂളിലെ പൂർവവിദ്യാർത്ഥിയായ ശ്രീജിൽ ചന്ദ്രൻ ഉപ്പുകുളം വരച്ച എം.പി.യുടെ ഛായാചിത്രം ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പിക്ക് നൽകി.
ജില്ലാപഞ്ചായത്ത് അംഗം എം. മെഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ഷാനവാസ്, മണികണ്ഠൻ വടശ്ശേരി, അലനല്ലൂർ ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിത, ലൈല ഷാജഹാൻ, മഠത്തൊടി അലി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അക്ബറലി പാറോക്കോട്ട്, സജ്ന സത്താർ, ബഷീർ പടുകുണ്ടിൽ എന്നിവർ സംസാരിച്ചു.