പാലക്കാട് : നഗരസഭയിൽ മൂന്നാം വാർഡിലെ സുന്ദരം കോളനിയിൽ 35 വർഷത്തോളമായി താമസിച്ചുവരുന്ന 86 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
ഷാഫി പറമ്പിൽ എം.എൽ.എ. നിയമസഭയിൽ അവതരിപ്പിച്ച സബ്ബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. നഗരസഭയിൽനിന്ന് നിരാക്ഷേപപത്രം അനുവദിക്കുന്ന മുറയ്ക്കാണ് 86 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുകയെന്നും റവന്യൂ മന്ത്രി അറിയിച്ചു.
തുടർനടപടികൾ ചർച്ച ചെയ്യുന്നതിനുവേണ്ടി കളക്ടറുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ടവരുടെ ഒരു യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ. കളക്ടർക്ക് കത്ത് നൽകി.