മണ്ണാർക്കാട് : പ്രഥമ നിളാപുരസ്‌കാര ജേതാവ് സാഹിത്യകാരൻ അരിയൂർ രാമകൃഷ്ണനെ എൻ.സി.പി. നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. പൊലിക എന്ന പേരിൽ നടത്തിയ ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി മോഹൻ ഐസക് ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ എടത്തനാട്ടുകര പൊന്നാടയണിയിച്ചു. വി.ജി. സാബു, ഗായിക എൻ. പ്രതിഭാമേനോൻ എന്നിവർ സംസാരിച്ചു.