വടക്കഞ്ചേരി : പത്തനംതിട്ട പമ്പയാറ്റിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച അഗ്നിരക്ഷാസേനാംഗം ആർ.ആർ. ശരത്തിനെ വടക്കഞ്ചേരി അഗ്നിരക്ഷാസേന അനുസ്മരിച്ചു. സീനിയർ ഫയർ ആൻഡ്‌ റസ്ക്യു ഓഫീസർ ലൂക്കോസ് തോമസ് പതാകയുയർത്തി.കേരള ഫയർ സർവീസ് അസോസിയേഷൻ വടക്കഞ്ചേരി ലോക്കൽ കൺവീനർ ശ്രീഹരി, പാലക്കാട് മേഖലാ കമ്മിറ്റിയംഗങ്ങളായ ടി.സി. സജിത്, സജീഷ് എന്നിവർ പങ്കെടുത്തു. ചിറ്റടിയിലെ അനുഗ്രഹഭവനിൽ സഹായം നൽകി.