പൊള്ളാച്ചി : നെഗമത്തിൽ 7,000 രൂപ കൈക്കൂലിവാങ്ങിയ സബ്‌ ഇൻസ്പെക്ടറെ സസ്പെൻഡ്‌ ചെയ്തു. നെഗമം പോലീസ്‌ സ്റ്റേഷനിലെ സ്പെഷൽ സബ്‌ ഇൻസ്പെക്ടറായ യേശുബാലനാണ്‌ സസ്പെൻഡിലായത്‌.

അടുത്ത ഗ്രാമമായ മെട്ടുബംവിയിൽ പണംവെച്ച്‌ ചീട്ടുകളിച്ച സംഘത്തെ അറസ്റ്റുചെയ്ത്‌ കേസെടുക്കാതിരിക്കാൻ 7,000 രൂപ കൈക്കൂലി വാങ്ങിയതായി വന്ന പരാതിയിലാണ്‌ സസ്പെൻഷൻ. ജില്ലാ സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ ശെൽവനാഗരത്തിനമാണ് അന്വേഷണം നടത്തിയത്.