മണ്ണാർക്കാട് : ബുധനാഴ്ച മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ 500 പേർക്ക് കോവിഷീൽഡ് വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എൻ. പമീലി അറിയിച്ചു.

45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായാണ് വാക്‌സിനേഷൻ.

രാവിലെ എട്ടുമണിക്ക് ടോക്കൺ എടുക്കുന്ന മുറയ്ക്കായിരിക്കും വാക്‌സിൻ നൽകുക. മാർച്ച് 30നോ മുമ്പോ ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് (84 ദിവസം കഴിഞ്ഞവർക്ക്) മാത്രമേ രണ്ടാം ഡോസ് വാക്‌സിൻ ലഭ്യമാവുകയുള്ളൂവെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയുടെ വാക്‌സിനേഷൻ കേന്ദ്രം നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ്സിലാണ് പ്രവർത്തിക്കുന്നത്.