കൊപ്പം : ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ, ദേശീയ അത്‌ലറ്റിക് മീറ്റിൽ സ്വർണമെഡൽനേടിയ സ്‌കൂളിലെ വിദ്യാർഥിനി സായ്നന്ദന, പരിശിലകൻ ഹരിദേവൻ, വിരമിക്കുന്ന എസ്.പി.സി. ജില്ലാ നോഡൽ ഓഫീസർ ജയരാജ് എന്നിവർക്ക് അനുമോദനം ഒരുക്കി.
സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുണ്യസതീഷ് അധ്യക്ഷയായി. പ്രധാനാധ്യാപിക ലത, പ്രിൻസിപ്പൽ ടി. ഷാജി, നിസാർ ആലം, എസ്.ഐ. അരവിന്ദാക്ഷൻ, എൻ.പി. ഷാഹുൽഹമീദ്, മുഹമ്മദ് ഇഖ്ബാൽ, എം.വി. രാജൻ, രാധ തുടങ്ങിയവർ സംസാരിച്ചു.