മണ്ണാർക്കാട് : ചിറക്കൽപ്പടി പൗരാവലിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും അനുമോദനസദസ്സും സംഘടിപ്പിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, കാഞ്ഞിരപ്പുഴ പതിനേഴാം വാർഡ് അംഗം സി.ടി. അലി എന്നിവരെയാണ് അനുമോദിച്ചത്.
ചിറക്കൽപ്പടി സെന്ററിൽനടന്ന ചടങ്ങ് അബൂബക്കർഭാവി ഉദ്ഘാടനംചെയ്തു. പി.സി. റംഷാദ് അധ്യക്ഷതവഹിച്ചു. ഫിറോസ് കഞ്ഞിചാലി, ഉമ്മർ, പി.കെ. ലത്തീഫ്, ആറ്റക്കോയതങ്ങൾ, കെ. ബഷീർ, മുഹമ്മദ് നവാസ്, ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.