നെന്മാറ : നെന്മാറ പഞ്ചായത്തിൽ കുടുംബശ്രീ വായ്പത്തട്ടിപ്പിനു കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട് 19-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി നിൽപ്പുസമരം നടത്തി.ഇടിയംപൊറ്റയിൽ എൻ. സോമൻ ഉദ്ഘാടനം ചെയ്തു. വി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. എസ്. സോമൻ, സി.സി. സുനിൽ, പി.പി. ശിവപ്രസാദ്, ആർ. സുരേഷ്, സജിൽ, പ്രദീപ്, സി.വി. ബാബു, ഡിജു ദിവാകരൻ എന്നിവർ സംസാരിച്ചു.