കോയമ്പത്തൂർ : ജില്ലാ ആരോഗ്യവകുപ്പ്‌ അധികൃതർ ഡെങ്കി പ്രതിരോധനടപടികൾ ശക്തിപ്പെടുത്തി. കോവിഡിനുപുറമേ മറ്റ്‌ പകർച്ചവ്യാധികൾ തടയാനും ആരോഗ്യവകുപ്പ്‌ ശ്രമിക്കുകയാണെന്ന്‌ ജില്ലാ ഹെൽത്ത്‌ സർവീസ്‌ ഡെപ്യൂട്ടി ഡയറക്ടർ ജി. രമേശ്‌കുമാർ പറഞ്ഞു. ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സലഭിക്കാതെ ഉണ്ടാകുന്ന മരണനിരക്ക്‌ കൂടുതലാണ്‌. ആരോഗ്യവകുപ്പ്‌ കൊതുകുനശീകരണത്തിന്‌ ഫോഗിങ്‌ തുടങ്ങി.

കൊതുകിന്റെ പ്രജനനസാധ്യതയുള്ള കോർപ്പറേഷന്റെ നഗരപ്രദേശങ്ങളിൽ പരിശോധനകൾ കർശനമാക്കി. കോയമ്പത്തൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്ന് പരിശോധനക്കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്‌. പൊള്ളാച്ചി ഗവണ്മെന്റ്‌ ആശാപത്രിയിലും കിറ്റുകൾ ലഭ്യമാണ്‌.

കോവിഡ്‌ പരിശോധനയിൽ നെഗറ്റീവ്‌ ഫലം കിട്ടിയവർക്കും ഡെങ്കി ടെസ്റ്റ്‌ നടത്തുന്നുണ്ട്‌. രോഗലക്ഷണങ്ങൾക്ക്‌ സമാനസ്വഭാവമുള്ളതിനാലാണ്‌ പരിശോധന. ആശുപത്രികളുമായി സഹകരിച്ച്‌ ബോധവത്‌കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്‌.