വാൽപ്പാറ : കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തലാക്കിയ ചെന്നൈ-പാലക്കാട്-ചെന്നൈ തീവണ്ടി സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ. ഷൺമുഖസുന്ദരം എം.പി. റെയിൽവേമന്ത്രി പിയൂഷ് ഗോയലിന് നിവേദനം നൽകി.

തമിഴ്നാട്ടിലെ പ്രധാന വാണിജ്യ വ്യവസായ നഗരങ്ങളായ പൊള്ളാച്ചി, ഉദുമൽപ്പേട്ട, പഴനി, കരൂർ, നാമക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്‌ ചെന്നൈയ്ക്കുള്ള ഏക ആശ്രയമായിരുന്നു ഈ സർവിസ്.