കോങ്ങാട് : കോങ്ങാട് -ചെർപ്പുളശ്ശേരി റോഡിൽ പാറശ്ശേരിക്കാവിന് സമീപം കാർ ചാലിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. പാലക്കാട് കണ്ണനൂർ സ്വദേശി നൗഷാദിന്റെ കാറാണ് മറിഞ്ഞത്. കോങ്ങാട് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കാർ പൊക്കിയെടുത്തു. മണ്ണാർക്കാട് ആശുപത്രിയിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.