പാലക്കാട് : സംസ്ഥാനത്ത് ഭീകരവാദ പ്രവർത്തനങ്ങൾ വർധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇവർക്ക് ഒത്താശ ചെയ്യുകയുമാണെന്നാരോപിച്ച് പാലക്കാട് നഗരത്തിൽ യുവമോർച്ചയുടെ പ്രതിഷേധം.

യുവമോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ഭൂപടം വരച്ച്‌ സംരക്ഷണവലയം തീർത്താണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.

ജില്ലാസെക്രട്ടറി നവീൻ വടക്കന്തറ ഉദ്ഘാടനംചെയ്തു. മിലൻ കല്ലേപ്പുള്ളി, മണികണ്ഠൻ, പ്രണേഷ്‌ ഒലവക്കോട്, ആകാശ്, പി. മണികണ്ഠൻ, വിഷ്ണുഗുപ്ത എന്നിവർ സംസാരിച്ചു.