ചെന്നൈ : വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി ബോധവത്കരണ വീഡിയോ ചിത്രങ്ങൾ പുറത്തിറക്കി ചെന്നൈ പോലീസ്. ചെന്നൈ സൈബർ ക്രൈംവകുപ്പാണ് ഇതിനുപിന്നിൽ. വൺ ടൈം പാസ്‌വേഡ്, ജോലിയുടെ പേരിലുള്ള തട്ടിപ്പ് തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങളെ ബോധവത്‌കരിക്കുകയാണ് ലക്ഷ്യം. ഓൺലൈനിലൂടെ നടത്തുന്ന എല്ലാഇടപാടുകളും കരുതിയിരിക്കാൻ പോലീസ് നിർദേശിച്ചു.

ഒരാളുടെ പേരിൽ വ്യാജഫെയ്‌സ്ബുക്ക് പേജ് ഉണ്ടാക്കിയുള്ള പണം തട്ടിപ്പ്, ഒ.ടി.പി. നൽകിയുള്ള ഇടപാടുകൾ എല്ലാം ശ്രദ്ധയോടെ നടത്തണമെന്നുള്ള സന്ദേശങ്ങൾകൂടി നൽകുന്നുണ്ട്. പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ചെന്നൈ, കോയമ്പത്തൂർ, മധുര, സേലം, തിരുനെൽവേലി, തിരുപ്പൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ 46 പുതിയ സൈബർ ക്രൈംസെല്ലുകൾ ആരംഭിക്കുമെന്ന് നേരത്തെ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു.