പഴനി : കൊടൈക്കനാൽ പേത്തുപ്പാറ ഗ്രാമത്തിൽ കഴിഞ്ഞദിവസം വൈകുന്നേരം കാട്ടാനയെത്തി.

കൊമ്പനെ കണ്ട് ഗ്രാമവാസികൾ പേടിച്ചോടി.പേത്തുപ്പാറ, പുലിയൂർ, ഭാരതി അണ്ണാനഗർ എന്നീ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി കാട്ടാനകൾ തമ്പടിച്ച് ആ ഭാഗത്തുള്ള കൃഷി നശിപ്പിക്കുന്നത് പതിവാണ്. ഇതിനിടയിലാണ് ജനവാസമേഖലയിൽ കാട്ടാനയെത്തിയത്. അരമണിക്കൂർ വരെ ഗ്രാമവീഥികളെ കാട്ടുകൊമ്പൻ മുൾമുനയിൽ നിർത്തി.വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി ആനയെ കാട്ടിലേക്ക് വിരട്ടി‌യോടിച്ചു.