നെല്ലായ : എഴുവന്തല ഈസ്റ്റ് എ.എം.എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജീവ സീഡ് ക്ലബ്ബ് നടപ്പാക്കുന്ന ‘നാലിലക്കൂട്ടം നാട്ടിലാകെ’ പദ്ധതി തുടങ്ങി. പി.ടി.എ. പ്രസിഡന്റ് എൻ.കെ. കൃഷ്ണപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ എം. ബാബു അധ്യക്ഷനായി. സീഡ് കോ-ഓർഡിനേറ്റർ എം. അജിത് പദ്ധതിവിശദീകരണം നടത്തി. നൂൺമീൽ കൺവീനർ കെ.പി. ബിന്ദു, സ്റ്റുഡൻഡ് കോ-ഓർ‍ഡിനേറ്റർ പി.കെ. മറിയം സുബൈർ, എസ്.ആർ.ജി. കൺവീനർ വി.കെ. സജി, ഒ. മിസിരിയ എന്നിവർ സംസാരിച്ചു. മൂന്നാംക്ലാസ് വിദ്യാർഥി പി. മിൻഹ ഫാത്തിമയുടെ വീട്ടുവളപ്പിലാണ് പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം നടന്നത്. എല്ലാ കുട്ടികൾക്കും നാലുതരം ചെടികളും പച്ചക്കറി വിത്തുപായ്ക്കറ്റും വിതരണം ചെയ്തു.