പേർ‍ക്ക് രോഗമുക്തി

പാലക്കാട് : ജില്ലയിൽ ബുധനാഴ്ച 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,831 പേരിലാണ് പരിശോധന നടത്തിയത്. 8.59 ശതമാനമാണ് രോഗസ്ഥീരീകരണ നിരക്ക്. സമ്പർക്കത്തിലൂടെ 270 പേർ, ഉറവിടം അറിയാതെ 132 പേർ, 10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്നുവന്ന മൂന്നുപേർ എന്നിവർക്കും രോഗം ബാധിച്ചു. 662 പേർ രോഗമുക്തി നേടി.

പാലക്കാട് നഗരസഭയിൽ 63 പേരും ഒറ്റപ്പാലത്ത് 14 പേരും ചിറ്റൂർ-തത്തമംഗലം, നഗരസഭ, മുണ്ടൂർ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിൽ 13 പേർ വീതവും രോഗബാധിതരായി. ജില്ലയിൽ ചികിത്സയിലുള്ളത് 4,190 പേരാണ്. പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കാസർകോഡും ഏഴുപേർ വയനാട്ടിലും 14 പേർ ആലപ്പുഴയിലും 15 പേർ ഇടുക്കിയിലും 17 പേർ കൊല്ലത്തും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 19 പേർ എറണാകുളത്തും 22 പേർ കണ്ണൂരിലും 23 പേർ തിരുവനന്തപുരത്തും 83 പേർ കോഴിക്കോടും 96 പേർ തൃശ്ശൂരിലും 244 പേർ മലപ്പുറത്തും ചികിത്സയിലുണ്ട്.