ചെർപ്പുളശ്ശേരി : എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നതവിജയികളെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. 200 വിദ്യാർഥികൾക്ക് പഠനോപകരണക്കിറ്റ് നൽകി.

വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വിനോദ് കളത്തൊടി അധ്യക്ഷനായി. ശ്രീലജ വാഴക്കുന്നത്ത്, കെ.എം. ഇസ്ഹാഖ്, ടി.എച്ച്. ഫിറോസ് ബാബു, എം. അബ്ദുൾറഷീദ്, പി. സുബീഷ്, കെ.ജി. സ്വയംപ്രഭ, പി.ആർ. ജിഷിൽ, ഷമീർ കച്ചേരിക്കുന്ന് എന്നിവർ സംസാരിച്ചു.